Times Kerala

മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 
മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

ലണ്ടന്‍: 2019ലെ മാന്‍ ബുക്കര്‍ രാജ്യാന്തര പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്. ‘സെലസ്റ്റിയന്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്‌കാരം. സമ്മാനത്തുകയായ 44 ലക്ഷം (50,000 പൗണ്ട്) നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മെര്‍ലിന്‍ ബൂത്തുമായി പങ്കുവെക്കും.

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയും ഇംഗ്ലീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയുമാണ് ജൂഖ. 2010ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ് ജൂഖ അല്‍ഹാര്‌സിയുടെ ആദ്യ പുസ്‌കൃതകം.

അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്‍ പശ്ചാത്തലമാക്കി മൂന്ന് ഒമാനി സഹോദരിമാരുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുന്ന സാഹിത്യ സൃഷ്ടികളാണ് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

Related Topics

Share this story