Times Kerala

സൺറൈസേഴ്സ് ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം

 
സൺറൈസേഴ്സ് ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം

ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 189 റൺസ് നേടിയത്.

ഡൽഹിക്കായി 78 റൺസ് നേടിയ ശിഖർ ധവാൻ ടോപ്പ് സ്കോറർ ആയി. ഷിംറോൺ ഹെട്‌മെയർ (42), മാർക്കസ് സ്റ്റോയിനിസ് (38) എന്നിവരും ഡൽഹിക്കായി നന്നായി കളിച്ചു .പങ്കാളി മടങ്ങിയിട്ടും ആക്രമണം തുടർന്ന ധവാൻ 26 പന്തുകളിൽ തൻ്റെ ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റിൽ അയ്യർ-ധവാൻ സഖ്യം 40 റൺസാണ് എടുത്തത് .

Related Topics

Share this story