Times Kerala

പാൽ ഒഴുകിയ സിന്ധു നദീതട സംസ്കാരം.!

 
പാൽ ഒഴുകിയ സിന്ധു നദീതട സംസ്കാരം.!

ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കംചെന്ന നാഗരിക സംസ്കാരം ആണ് സിന്ധു നദീതട സംസ്കാരം അഥവാ ഹാരപ്പൻ നാഗരികത. ഇന്നുള്ള നാഗരിക സംസ്കാരത്തിന്റെ ചെറിയൊരു പതിപ്പായിരുന്നു ഹാരപ്പൻ നാഗരികത എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്നുള്ള മെട്രോപോളിറ്റൻ നഗരങ്ങൾ ഉം വലിയ പട്ടണങ്ങളുമായും ഏറെ സാമ്യമുണ്ടായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് നിലനിന്നിരുന്ന ഹാരപ്പൻ നാഗരികതയ്ക്ക്. അന്ന് സമാന്തരമായ കാർഷിക – ഇടയ- ഗ്രാമീണ സമ്പത്ത് വ്യവസ്ഥ നിലനിന്നിരുന്നു എന്നതിൽ കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും അത്തരത്തിലുള്ള കൂടുതൽ അന്വേഷണങ്ങൾ ഇലേക്ക് വഴി തെളിയിക്കുന്നതാണ് ഡെക്കാൻ ഇലെ പുരാവസ്തു വകുപ്പിന്റെ പുതിയ പഠനം.

ക്രി. മു. 2500 വരെ ഹാരപ്പൻ ജനത പാൽ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിച്ചിരുന്നു എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്നത്തെ ഗുജറാത്തിലെ പുരാവസ്തു കേന്ദ്രമായ കൊടട ഭഡ്ലിയിൽ നിന്നും കണ്ടെടുത്ത 59 മൺപാത്രങ്ങളിൽ നിന്നുമാണ് പുരാതന ഹാരപ്പൻ ജനത പാലുൽപന്നങ്ങൾ ഉപയോഗിച്ചിരുന്നു എന്നതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചത്. അകലങ്ങളിലെ അവശിഷ്ടങ്ങൾ പഠനത്തിന് വിധേയമാക്കിയതിലൂടെ ഹാരപ്പൻ ജനതയുടെ പാലുല്പാദന സംസ്കാരത്തിന്റെ തെളിവുകൾ ലഭിക്കുകയായിരുന്നു. സിന്ധു നദീതട സംസ്കാരത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തൽ.

Related Topics

Share this story