Times Kerala

കടൽക്കാറ്റേറ്റ് ഈ സ്നേഹതീരത്ത് ആർത്തുല്ലസിക്കാം…

 
കടൽക്കാറ്റേറ്റ് ഈ സ്നേഹതീരത്ത് ആർത്തുല്ലസിക്കാം…

തിരുവനന്തപുരം: കുടുംബസമേതം വൈകുന്നേരങ്ങൾ സന്തോഷകരമാക്കാനും കൂട്ടുകാരുമായി ആർത്ത് ഉല്ലസിക്കാനും കടൽക്കാറ്റേറ്റ് വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യനെ നോക്കി പഴയ ഓർമ്മകളും അനുഭവങ്ങളും എല്ലാം അയവിറക്കാനും ഒരു സ്നേഹതീരം ഒരുങ്ങുകയായി. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മനസ്സിനെ ശാന്തമാക്കുവാൻ നാം പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത് കടൽതീരങ്ങൾ ആണ്. ഒപ്പം കടൽത്തീരങ്ങളോട് ചേർന്ന് പാർക്കുകളും കുട്ടികൾക്ക് ഉള്ള കളിക്കോപ്പുകളും എല്ലാം ഉണ്ടെങ്കിൽ കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഏറ്റവും നല്ല ഒരു ഇടം കടൽതീരങ്ങൾ തന്നെയാണ്. തിരുവനന്തപുരത്തും അത്തരമൊരു സ്നേഹതീരം ഒരുങ്ങുകയായി.. കടലിനോട് ചേർന്ന് തന്നെ നിർമ്മിക്കുന്ന മനോഹരമായ ഒരു ബീച്ച് പാർക്ക്, അതാണ് സ്നേഹതീരം.കടൽക്കാറ്റേറ്റ് ഈ സ്നേഹതീരത്ത് ആർത്തുല്ലസിക്കാം…

കുട്ടികൾക്കായുള്ള കളിസ്ഥലവും, പരിപാടികൾ സംഘടിപ്പിക്കാനുള്ള ഓപ്പൺ എയർ ഓഡിറ്റോറിയവും വിശ്രമത്തിനായി ഉള്ള കൽമണ്ഡപങ്ങളും പ്രഭാത സവാരിക്കായി പത്ത് മീറ്റർ വീതിയിലുള്ള നടപ്പാതയും മനോഹരമായ ഉദ്യാനവും ആധുനിക രീതിയിലുള്ള പ്രകാശ, ശബ്ദ സംവിധാനങ്ങളും എല്ലാം മനോഹരമായ ഈ സ്നേഹതീരത്ത് ഒരുങ്ങുകയാണ്. ഒരേക്കറോളം വരുന്ന സ്ഥലത്ത് മനോഹരമായ പൂന്തോട്ടവും, ഭക്ഷണശാലകളും, കുട്ടികളുടെ പാർക്കും അടങ്ങുന്നതാണ് സ്നേഹതീരം എന്ന ബീച്ച് പാർക്ക്. കടൽത്തീര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് വലിയ വേളി സെന്റ് തോമസ് പള്ളിക്ക് സമീപം 3.75 കോടി രൂപ മുതൽ മുടക്കി സംസ്ഥാന സർക്കാർ സ്നേഹതീരം ഒരുക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ചുമതല കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്.

Related Topics

Share this story