Times Kerala

മണിക്കൂറുകള്‍ക്കപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാം

 
മണിക്കൂറുകള്‍ക്കപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാം

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ക്കപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഫലിക്കുമോ അതോ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാറ്റില്‍ പറത്തി ചരിത്രമെഴുതുമോയെന്നു നാളെയറിയാം.

നാളെ രാവിലെ 8 മണിക്കുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റായിരിക്കും ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതിനായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനം ഉണ്ടാകും.

Related Topics

Share this story