Times Kerala

“ഖറൻ ഖശൂഹ് ” ഒമാനില്‍ ആഘോഷിച്ചു

 
“ഖറൻ ഖശൂഹ് ” ഒമാനില്‍ ആഘോഷിച്ചു

മസ്കറ്റ്: റംസാൻ മാസത്തിന്‍റെ പതിനഞ്ചാം രാവിൽ “ഖറൻ ഖശൂഹ് ” ഒമാനില്‍ ആഘോഷിച്ചു. റംസാൻ മാസം പകുതിയിലേക്കു എത്തി കഴിഞ്ഞു എന്ന സന്ദേശമാണ് കുട്ടികൾ “ഖറൻ ഖശൂഹ് ” ആഘോഷം വഴി ഉദ്ഘോഷിക്കുന്നത്. ആഘോഷങ്ങളുടെ തനിമയും സന്ദെശവും ഒട്ടും ചോർന്നു പോകാതെയാണ് “ഖറൻ ഖശൂഹ് ” ആഘോഷം പുതു തലമുറക്കായി കൈമാറി വരുന്നത്. മഗരിബ് നിസ്കാരത്തിനു ശേഷം കുട്ടികൾ പാട്ടും നൃത്തവും കളിയുമായി ആഘോഷത്തിന് തുടക്കം കുറിച്ചു.

Related Topics

Share this story