Times Kerala

ബി.ജെ.പി പണം വാഗ്ദാനം ചെയ്തു; മധ്യ പ്രദേശ് ഭരണം പിടിക്കാൻ ബിജെപി ശ്രെമം : കമൽനാഥ്

 
ബി.ജെ.പി പണം വാഗ്ദാനം ചെയ്തു; മധ്യ പ്രദേശ് ഭരണം പിടിക്കാൻ ബിജെപി ശ്രെമം : കമൽനാഥ്

ഭോപ്പാൽ : മധ്യ പ്രദേശ് ഭരണം പിടിക്കാൻ ബിജെപി ശ്രെമം തുടങ്ങി . കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി . എം.എല്‍.എമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മധ്യപ്രദേശ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി നീക്കം ശക്തമാക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ഇതിനു പിന്നാലെയാണ് കമല്‍നാഥിന്റെ പ്രസ്താവന. മധ്യപ്രദേശ് മാത്രമല്ല കർണാടകയും തിരിച്ചുപിടിക്കാൻ ബിജെപി സജീവമായി രംഗത്തുണ്ട് .

Related Topics

Share this story