Times Kerala

വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്

 
വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് ഫലം പുറത്തറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇവിഎം ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. വിവിപാറ്റില്‍ ക്രമക്കേട് കണ്ടെത്തിയാൽഎല്ലാ വോട്ടുകളും പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം കൊണ്ടുപോകാനുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം എസ്‍ പി – ബിഎസ്‍ പി സഖ്യ സ്ഥാനാര്‍ഥി തടഞ്ഞിരുന്നു. ബിഹാറിൽ ഒരു ലോഡ് ഇവിഎം മെഷിനുകൾ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ തടഞ്ഞിരുന്നു. തുടര്‍ന്നാണ് 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചതും കമ്മീഷനെ കണ്ടതും

Related Topics

Share this story