Times Kerala

ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- കളക്ടര്‍ പി.ബി.നൂഹ്

 
ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- കളക്ടര്‍ പി.ബി.നൂഹ്

പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു . ജില്ലയില്‍ ലഹരിപദാര്‍ഥങ്ങളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം .സ്‌കൂള്‍ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിന് തടയിടുന്നതിനായി അധ്യാപകരടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇതിനായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍.ഡി.ഒ., ഡി.എം.ഒ., സാമൂഹികനീതി വകുപ്പ്, അധ്യാപകര്‍ എന്നിവരടങ്ങുന്ന വാട്സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. ജില്ലയിലെ സ്കൂളുകളില്‍നിന്ന്‌ ഒരധ്യാപകനെയും അധ്യാപികയെയും ഉള്‍പ്പെടുത്തിയാകും വാട്സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക എന്നും കലക്‌ടര്‍ പറഞ്ഞു.

Related Topics

Share this story