Times Kerala

വിലയില്‍ കുതിച്ച്‌ ഏത്തക്കായ

 
വിലയില്‍ കുതിച്ച്‌ ഏത്തക്കായ

റാന്നി: വിപണിയില്‍ ഒരുകിലോ ഏത്തക്കായ്ക്ക് 70 രൂപയാണ് വില . പഴമാണെങ്കില്‍ 75-ഉം. ഒരാഴ്ചയ്ക്കിടയാണ് ഇത്രയും വില ഉയര്‍ന്നത് . പത്ത് ദിവസം മുമ്ബ് കിലോയ്ക്ക് 25 രൂപ ആയിരുന്നു. ശനിയാഴ്ച 50 രൂപയായിരുന്ന ഏത്തക്കായക്ക് തിങ്കളാഴ്ച 70 രൂപയായി.തമിഴ്‌നാട്ടില്‍നിന്നു ഏത്തക്കുലകള്‍ എത്താത്തതാണ് വില കൂടാനുള്ള പ്രധാന കാരണം . തൂത്തുക്കുടി, അമ്ബാസമുദ്രം ഭാഗങ്ങളില്‍നിന്നുമാണ് ഏത്തക്കുലകള്‍ ഇവിടെ എത്തിയിരുന്നത്. അവിടെ ക്ഷാമമായതാണ് വരവ് നിലയ്ക്കാനിടയാക്കിയത്. കിലോയ്ക്ക് 53 രൂപയ്ക്കാണവിടെനിന്നു ഇപ്പോള്‍ ലഭിക്കുന്നത്. റാന്നിയില്‍ മൊത്തവ്യാപാരികള്‍ കിലോയ്ക്ക് 62 രൂപ നിരക്കില്‍ നല്‍കുന്നു.

Related Topics

Share this story