Times Kerala

2019-20 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഒന്നാം വര്‍ഷ ബിപിഎ കോഴ്‌സിന് അപേക്ഷിക്കാം

 
2019-20 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഒന്നാം വര്‍ഷ ബിപിഎ കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ 2019-20 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ഒന്നാം വര്‍ഷ ബിപിഎ ഡിഗ്രി വിഭാഗത്തില്‍ വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഡാന്‍സ് എന്നീ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ നിന്നും ജൂണ്‍ 10 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ രണ്ട് വരെ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 10 വൈകിട്ട് 4.30. അപേക്ഷാ ഫോറം തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ 80/- രൂപ മണി ഓര്‍ഡറായി പ്രിന്‍സിപ്പല്‍, ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0471-2323027

Related Topics

Share this story