Times Kerala

ബിഎസ്6 എസ്-സിഎന്‍ജി എല്‍സിവി സൂപ്പര്‍ കാരിയുമായി മാരുതി സുസുക്കി

 
ബിഎസ്6 എസ്-സിഎന്‍ജി എല്‍സിവി സൂപ്പര്‍ കാരിയുമായി മാരുതി സുസുക്കി

കൊച്ചി: മാരുതി സുസുക്കി രാജ്യത്ത് ആദ്യമായി ബിഎസ്-6ലുള്ള എസ്-സിഎന്‍ജി സൂപ്പര്‍ കാരി വാഹനം അവതരിപ്പിച്ചു. ഓട്ടോ എക്‌സ്‌പോ 2020ല്‍ പ്രഖ്യാപിച്ച കമ്പനിയുടെ ‘ദശലക്ഷം ഹരിത വാഹന ദൗത്യ’ത്തിന്റെ (ഗ്രീന്‍ മിഷന്‍ മില്ല്യന്‍) ഭാഗമായാണ് അവതരണം. സിഎന്‍ജിയുടെ അവതരണത്തോടെ 2010ല്‍ ഹരിത വാഹന രംഗത്തേക്ക് പ്രവേശിച്ച മാരുതി സുസുക്കിക്ക് ഇന്ന് ഹരിത വാഹനങ്ങളുടെ ഒരു ശ്രേണി തന്നെയുണ്ട്. ‘ദശലക്ഷം ഹരിത വാഹന ദൗത്യ’ത്തിനു കീഴില്‍ ഇതിനകം 10 ലക്ഷം ഹരിത വാഹനങ്ങള്‍ (സിഎന്‍ജി, സ്മാര്‍ട്ട് ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പടെ) വില്‍പ്പന നടത്തിയ മാരുതി സുസുക്കി രാജ്യത്ത് ഇതിന്റെ അവതരണം വിപുലമാക്കി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം വാഹനങ്ങള്‍ കൂടി വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

320ലധികം വരുന്ന മാരുതി സുസുക്കി കമേഷ്യല്‍ ചാനല്‍ നെറ്റ്‌വര്‍ക്കിലൂടെ 56,000 യൂണിറ്റുകള്‍ വിറ്റഴിച്ച് സൂപ്പര്‍ കാരി മിനി ട്രക്ക് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്നുവെന്നും ചെറുകിട വാണീജ്യ ഉപയോക്താവിനായി രൂപകല്‍പ്പന ചെയ്ത സൂപ്പര്‍ കാരി ഈ രംഗത്ത് ശക്തവും സൗകര്യപ്രദവുമായ വാഹനമായി നിലകൊള്ളുന്നുവെന്നും സൂപ്പര്‍ കാരി ബിസിനസുകാര്‍ക്ക് ഏറെ ഉപകാരപ്രദവും ലാഭകരവുമാണെന്നും രണ്ടു വര്‍ഷം കൊണ്ട് മോഡല്‍ ഈ വിഭാഗത്തില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും എസ്-സിഎന്‍ജി വേരിയന്റ് ചെറുകിട വാണീജ്യ വാഹനങ്ങളില്‍ വളരെയധികം സ്വീകാര്യമാണെന്നും സൂപ്പര്‍ കാരി വില്‍പ്പനയില്‍ വിപണിയുടെ എട്ടു ശതമാനം വരുമെന്നും ബിഎസ്-6ലേക്കുള്ള മാറ്റം സൂപ്പര്‍ കാരിയെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് -സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ദശലക്ഷം ഹരിത ദൗത്യത്തോടെ ഹരിത വാഹന ശ്രേണി വിപുലമാക്കല്‍ കൂടുതല്‍ ശക്തിപ്പെടുത്താനായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തെ ആദ്യ 4-സിലിണ്ടര്‍ ശക്തിയുള്ള മിനി ട്രക്ക് വാണീജ്യ വാഹനമായ സൂപ്പര്‍ കാരി 6000 ആര്‍പിഎമ്മില്‍ 48 കിലോവാട്ട് ശക്തിയും 3000 ആര്‍പിഎമ്മില്‍ 85 എന്‍എം ടോര്‍ക്കും പകര്‍ന്ന് പിക്ക്അപ്പ് സുഖമമാക്കുന്നു. പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് ഓര്‍മിപ്പിക്കല്‍, ലോക്ക് ചെയ്യാവുന്ന ഗ്ലൗവ് ബോക്‌സ്, വലിയ ലോഡിങ് ഡെക്ക് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളെല്ലാമുണ്ട്. അഞ്ച് ലിറ്റര്‍ പെട്രോള്‍ ടാങ്കോടെയുള്ള ഇരട്ട ഇന്ധന എസ്-സിഎന്‍ജിയിലുള്ള രാജ്യത്തെ ഏക എല്‍സിവിയാണ് സൂപ്പര്‍ കാരി. സൂപ്പര്‍ കാരി ബിഎസ്6 സിഎന്‍ജി വില (എക്‌സ്-ഷോറൂം- ദില്ലി)507,000 / –

Related Topics

Share this story