Times Kerala

ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച്‌ പ്രതിഷേധിച്ച്‌ ജുനൈദ് ഖാന്‍

 
ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച്‌ പ്രതിഷേധിച്ച്‌ ജുനൈദ് ഖാന്‍

കറാച്ചി: ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ പാക് താരം ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം പ്രതിഷേധം അറിയിച്ചത്. ‘ഒന്നും പറയാനില്ല, സത്യം കയ്പേറിയതാണ്’ എന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ജുനൈദ് ഈ ട്വീറ്റ് നീക്കം ചെയ്തു.ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലെ മോശം പ്രകടനം കാരണം പേസ് ബൗളറായ ജുനൈദ് ഖാനടക്കം മുന്ന് പേര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പകരം പ്രാഥമിക ടീമില്‍ പേരില്ലാതിരുന്ന മുഹമ്മദ് ആമിറിനെ ടീമിലെടുത്തു. ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിനങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സാണ് ജുനൈദ് വിട്ടുകൊടുത്തത്.

Related Topics

Share this story