Times Kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; വൻ അക്രമത്തിന് സാധ്യത

 
ലോക്സഭാ തിരഞ്ഞെടുപ്പ്; വൻ അക്രമത്തിന് സാധ്യത

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന പോലിസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് നടപടികള്‍ കര്‍ശനമാക്കി.ആഹ്ലാദപ്രകടനം വടകര, ചോമ്ബാല്‍, എടച്ചേരി, കുറ്റ്യാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപക കുഴപ്പം സൃഷ്ടിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാധ്യമാങ്ങളിലൂടെ പുറത്തുവന്നതോടെയാണ് അക്രമം തടയാന്‍ മുന്‍കരുതല്‍ നടപിയെടുക്കാന്‍ റൂറല്‍ ജില്ല പോലിസ് അധികാരികള്‍ തീരുമാനിച്ചു.ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പുറത്തുനിന്നു വരുന്ന ക്രിമിനല്‍ സംഘങ്ങള്‍ കുഴപ്പം സൃഷ്ടിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥിരം കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരോട് സ്റ്റേഷനുകളില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

23ന് വിജയിക്കുന്ന പാര്‍ലിമെന്റ് അംഗത്തിന്റെ കക്ഷികള്‍ക്കും, 24 കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന കക്ഷികള്‍ക്കും ആഹ്ലാദ പ്രകടനം നടത്താന്‍ ഡി വൈ എസ് പി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പോലിസ് പെട്രോളിംങ്ങും, പോലിസ് പിക്കറ്റിങ്ങും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് നേരെ ഉണ്ടായ വധ ശ്രമത്തെ തുടര്‍ന്ന് വടകര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റൂറല്‍ പോലിസ് അധികാരികള്‍ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംഘര്‍ഷം ലഘൂകരിക്കാനായി വിവിധ സ്റ്റേഷന്‍ പരിധികളില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിട്ടുണ്ട്. സമാധാനം നിലനിര്‍ത്താനായി പോലിസ് നിഷ്പക്ഷ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫും, ബിജെപിയും ആവശ്യപ്പെട്ടു.

Related Topics

Share this story