Times Kerala

വേനല്‍ ചൂടില്‍ താരമായി നാരങ്ങാ വിപണി

 
വേനല്‍ ചൂടില്‍ താരമായി നാരങ്ങാ വിപണി

കൊട്ടാരക്കര : വേനല്‍ ചൂടില്‍ താരമായി നാരങ്ങാ വിപണി . കഴിഞ്ഞിടക്ക് ഒരു കിലോ നാരങ്ങയുടെ വില അറുപതുരൂപയായിരുന്നു . എന്നാലിപ്പോള്‍ കിലോയിക്ക് നൂറ്റിയറുപതാണ്. നാരങ്ങാക്കു മാത്രമല്ല ദാഹമകറ്റാനുള്ള നാരങ്ങാ വെള്ളത്തിനും വില കൂടി. പത്തു രൂപയില്‍ നീന്നും ഇരുപത് രൂപയിലേക്കെത്തി .ഇതിനിടയില്‍ നാരങ്ങവെള്ളത്തിന്റെ രൂപവും ഭാവവും മാറി. നാട്ടില്‍ നാരങ്ങ ഉത്പാദനം കാര്യമായി നടക്കുന്നില്ല . തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്ക്‌ നാരങ്ങയെത്തുന്നത്. ഇവിടെയും ഉത്പാദനം കുറഞ്ഞതാണ് നാരങ്ങവില വര്‍ധിക്കാനുള്ള കാരണം . ഇപ്പോള്‍ ആന്ധ്രയില്‍നിന്നും നാരങ്ങ വരുന്നുണ്ട്.

Related Topics

Share this story