Times Kerala

വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്സ്

 
വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്സ്

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്സ്. മടങ്ങിയെത്തിയ പ്രവാസികള്‍ തുടങ്ങിയത് 2600 ചെറുകിട സംരംഭങ്ങള്‍. ഗുണഭോക്താക്കളില്‍ കൂടുതല്‍ പേരും സൗദിയില്‍ നിന്ന് തിരിച്ചെത്തിയവരാണ്.കേരള പ്രവാസികാര്യ വകുപ്പ് ആവിഷ്‌ക്കരിച്ച പു നരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്‌ വഴിയാണ് സാമ്ബത്തിക സഹായവും പരിശീലനവും നല്‍കുന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ചു പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സഹായം നല്‍കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത് .പരമാവധി 30 ലക്ഷം രൂപ വരെ അടങ്കല്‍ മൂലധനച്ചെലവ് വരുന്ന പദ്ധതികള്‍ക്ക് നോര്‍ക്ക റൂട്ട്സുമായി ധാരണയായിട്ടുള്ള സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വായ്പയില്‍ മൂന്ന് ലക്ഷം രൂപവരെ മൂലധന സബ്‌സിഡി കിട്ടും. കൂടാതെ തിരിച്ചടവ് പ്രോത്സാഹനമായി മൂന്ന് ശതമാനം പലിശ സബ്‌സിഡി ആദ്യ നാല് വര്‍ഷത്തേക്കും കിട്ടും . കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്തു മടങ്ങിയെത്തിയവര്‍ക്കും പ്രവാസികള്‍ ചേര്‍ന്ന് തുടങ്ങുന്ന സംഘങ്ങളും പദ്ധതിയുടെ ഭാഗമായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്കായി norkaroots.org എന്ന വെബ്‌സൈറ്റിലും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബറും ഉപയോഗപ്പെടുത്താം.

Related Topics

Share this story