Nature

പാലാരിവട്ടം മേല്‍പ്പാലം; ടാറിങ് പൂര്‍ത്തിയായാല്‍ തുറക്കും

കൊച്ചി: ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലത്തിന് അറ്റകുറ്റപ്പണികളും ബലപ്പെടുത്തലും തുടരുകയാണ്. ടാറിങ് ഇന്നലെ വൈകീട്ട് തുടങ്ങി. ഇത് പൂര്‍ത്തിയായാല്‍ പാലം താല്‍ക്കാലികമായി തുറക്കും.നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിക്കപ്പെടുന്നത് മേല്‍പ്പാലത്തിലെ രൂപകല്‍പ്പന നടത്തിയ ബംഗളൂരുവിലെ കമ്ബനിയുടെ മേധാവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇതോടെ കേസന്വേഷണത്തിന് ആദ്യഘട്ടം പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പാലത്തില്‍ നിന്ന് ശേഖരിച്ച നിര്‍മ്മാണവസ്തുക്കളുടെ സാമ്ബിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കും. എറണാകുളം സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ആശ അശോക് കുമാറിനാണ് അന്വേഷണ ചുമതല വഹിക്കുന്നത്

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.