Times Kerala

ദുബായില്‍ വിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : യുഎഇ ഏവിയേഷന്‍ അധികൃതര്‍

 
ദുബായില്‍ വിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : യുഎഇ ഏവിയേഷന്‍ അധികൃതര്‍

ദുബായ്: ദുബായില്‍ വിമാനം തകര്‍ന്നു വീണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജി.സി.എ.എ) അറിയിച്ചു. രാജ്യത്തെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ തങ്ങളിലൂടെ മാത്രമാണ് ലഭ്യമാവുകയെന്നും ജി.സി.എ.എ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങള്‍ വഴി വഴി ഇത്തരം വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് 10 ലക്ഷം ദിര്‍ഹം (1.9 കോടിയോളം ഇന്ത്യന്‍ രൂപ) വരെയാണ് യുഎഇ നിയമപ്രകാരം പിഴ ഈടാക്കുക.

Related Topics

Share this story