Times Kerala

വേല്‍മുരുകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

 
വേല്‍മുരുകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

വയനാട്: പടിഞ്ഞാറത്തറയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു വെടിവയ്പ്. മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തെന്ന്, വയനാട് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി.

കാട്ടില്‍വെച്ച് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ വേണമെന്ന് പൊലീസ് അഭിപ്രായപ്പെട്ടു .

 

Related Topics

Share this story