Times Kerala

മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം

 
മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 149 റണ്‍സാണ് നേടിയത്.

മുംബൈയുടെ ഓപ്പണറായ രോഹിത് ശര്‍മയ്ക്ക് നാലു റണ്‍സ് മാത്രമാണ് നേടാനായത്. സന്ദീപ് ശര്‍മയാണ് രോഹിതിന്റെ വിക്കറ്റെടുത്തത്. രോഹിത് മടങ്ങിയതിന് പിന്നാലെ ഡികോക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 25 റണ്‍സില്‍ പുറത്തായി.

പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 81 ല്‍ നില്‍ക്കെ സൂര്യകുമാറിനെ പുറത്താക്കി ഷഹബാസ് നദീം വീണ്ടും കളി തങ്ങൾക്കു നേടിയെടുത്തു.

Related Topics

Share this story