Times Kerala

രഹസ്യമായി നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വിറ്റയാള്‍ അറസ്റ്റില്‍

 
രഹസ്യമായി നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വിറ്റയാള്‍ അറസ്റ്റില്‍

ഇരവിപുരം : വീടിനോടു ചേര്‍ന്ന് രഹസ്യമായി നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വിറ്റുവന്ന കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു . ഇരവിപുരം വയലില്‍ പുത്തന്‍വീട്ടില്‍ സദാശിവനാ(70)ണ് പിടിയിലായത്. ഇരവിപുരം ജങ്ഷന് സമീപം പെട്ടിക്കട നടത്തിവരികയാണ് പ്രതി . കടയ്ക്കു സമീപം വീടിനു പുറകിലായാണ് പുകയിലക്കച്ചവടം നടത്തിവന്നത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും 90 കവര്‍ പുകയില ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു.

Related Topics

Share this story