Times Kerala

യുഎഇയിലെ ശക്തമായ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും കാരണം വെളിപ്പെടുത്തി അധികൃതര്‍

 
യുഎഇയിലെ ശക്തമായ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും കാരണം വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: രണ്ടാഴ്ചയായി ശക്തമായ മഴയില്‍ യുഎഇയില്‍ പലയിടങ്ങളിലും ആലിപ്പഴ വര്‍ഷമുണ്ടായി. ഞായറാഴ്ച ഇടിമിന്നലോടെയുള്ള ശക്തമായ മഴയും ലഭിച്ചു. ചൂടുള്ള കാലാവസ്ഥയില്‍ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം പുറത്ത് വിട്ടിരിക്കുകയാണ് അധികൃതര്‍. താപവര്‍ദ്ധനവ് മൂലം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായി, രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്ന യുഎഇ റിസര്‍ച്ച്‌ പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് അധികൃതര്‍ പറഞ്ഞു. മഴയ്ക്ക് അനുകൂലമായ മേഘങ്ങള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ രൂപം കൊണ്ടതിന് പിന്നാലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് നിരവധി തവണ ക്ലൗഡ് സീഡിങ് നടത്തിയത്.മേഘങ്ങളിലേക്ക് പ്രത്യേക രാസവസ്തുക്കള്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പൈലറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ 100 മില്ലീമീറ്ററില്‍ മഴ മാത്രം സ്വാഭാവികമായി ലഭിക്കുന്ന യുഎഇ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ്.

Related Topics

Share this story