Times Kerala

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു.!

 
‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു.!

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ചിത്രത്തിന്റെ ടീസര്‍ വൈറലാകുന്നു. കേരളപ്പിറവി ദിനത്തിലാണ് നടന്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ശരത് ജി. മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ യുവനടന്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story