22 പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു
May 21, 2019, 19:11 IST
ന്യൂഡല്‍ഹി: 22 പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.സ്ട്രോംഗ് റൂമിന്റെ സുരക്ഷയിലുള്ള ആശങ്കയും പ്രതിപക്ഷം അറിയിച്ചു. ബിഹാറില്‍ നിന്നും ഇന്ന് ഒരു ലോഡ് ഇവിഎം മെഷിനുകള്‍ പിടിച്ചെടുത്തത് പ്രതിപക്ഷ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍. സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒന്നും ചെയ്തിട്ടില്ലയെന്നും ആവശ്യങ്ങള്‍ കമ്മീഷന് തുടര്‍ച്ചയായി നിരാകരിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.