Times Kerala

രാജ്യത്ത് പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

 
രാജ്യത്ത് പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

അബുദാബി: രാജ്യത്ത് പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് യുഎഇയില്‍ ആരംഭമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുകയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റില്‍ പറയുന്നു. 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി ലഭിക്കുക. 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ് ഇവര്‍ക്ക് രാജ്യത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story