Times Kerala

യുഎഇയില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ മര്‍ദ്ദിച്ച്‌ പഴ്സ് കവര്‍ന്നു

 

ദുബായ്: പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന പ്രവാസിയുടെ പണം കവര്‍ന്ന സ്ത്രീക്കും പുരുഷനുമെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 39 കാരനായ ഫിലിപ്പൈന്‍ സ്വദേശിയെയാണ് മദ്യപിച്ചെന്നാരോപിച്ച്‌ വാഹനത്തില്‍ കയറ്റി മര്‍ദ്ദിച്ചത് . തുടര്‍ന്ന് പണം തട്ടിയെടുത്ത ശേഷം വിട്ടയച്ചു . പ്രതികള്‍ രണ്ട് പേരും സ്വദേശികളാണ്.ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കവര്‍ച്ചക്ക് പുറമെ അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, ആള്‍മാറാട്ടം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ന് ജുമൈറയില്‍ വെച്ച്‌ ഫിലിപ്പൈന്‍ പൗരന് സമീപം കാര്‍ നിര്‍ത്തിയ പ്രതികള്‍ തങ്ങള്‍ സിഐഡി ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തില്‍ കയറിയതോടെ പഴ്സ് ആവശ്യപ്പെട്ടു. പഴ്സ് വാങ്ങിയ ശേഷം തലയില്‍ മര്‍ദിച്ചു. പഴ്സ് പുറത്തേക്ക് എറിഞ്ഞ ശേഷം അക്രമികള്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പഴ്സ് പരിശോധിച്ചപ്പോള്‍ പണം നഷ്ടമായെന്ന് കണ്ടെത്തി. വാഹനത്തിന്റെ നമ്ബര്‍ കുറിച്ചെടുത്ത തൊഴിലാളി ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി.

Related Topics

Share this story