Times Kerala

ഇക്കയുടെ ശകടത്തില്‍ പുതിയ ഗാനം റിലീസ് ചെയ്തു

 
ഇക്കയുടെ ശകടത്തില്‍ പുതിയ ഗാനം റിലീസ് ചെയ്തു

മമ്മൂട്ടി ആരാധകരെ കുറിച്ചുള്ള കഥ പറയുന്ന പുതിയ ചിത്രമാണ് ഇക്കയുടെ ശകടം. ചിത്രത്തിലെ പുതിയ ഗാനം നീരജ് മാധവ് റിലീസ് ചെയ്തു. ചിത്രത്തിലെ ടൈറ്റില്‍ സോങ് ആണ് റിലീസ് ചെയ്തത്. കൃഷ്‌ണദാസ്‌, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ചാള്‍സ് നസ്രേത്ത് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ചാള്‍സും, അന്നയും, ശ്രുതിയും ചേര്‍ന്നാണ്.പുതുമുഖ സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 101 പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. നന്ദന്‍ ഉണ്ണി, അപര്‍ണ, ഡി ജെ തൊമ്മി, അപ്പനി ശരത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Topics

Share this story