Times Kerala

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം

 
രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. 60 റൺസിനാണ് കൊൽക്കത്തയുടെ ജയം. 192 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് രാജസ്ഥാനെ തകർത്തെറിഞ്ഞത്. 35 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ബട്‌ലറെ കൂടാതെ രാഹുൽ തെവാട്ടിയ (31), ശ്രേയാസ് ഗോപാൽ (23), ബെൻ സ്റ്റോക്സ് (18) എന്നിവർ മാത്രമേ രാജസ്ഥാൻ നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ.

Related Topics

Share this story