Times Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു :യുവാവ് അറസ്റ്റിൽ 

 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു :യുവാവ് അറസ്റ്റിൽ 

 

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിപ്പൂർ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ്  പോലീസ് നടപടി.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ. ഇയാൾക്ക് മേൽ പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി രാഹുൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മൊബൈൽ ഫോൺ വാങ്ങി നൽകിയതായും പിതാവിന്റെ പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ കടത്തികൊണ്ട് പോയി. ശേഷം പലയിടങ്ങളിൽവെച്ച് യുവാവ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Related Topics

Share this story