Times Kerala

ഫുട്‌ബോള്‍ ടീമുമായി പോകുകയായിരുന്ന ബോട്ട് മുങ്ങി എട്ടുമരണം

 
ഫുട്‌ബോള്‍ ടീമുമായി പോകുകയായിരുന്ന ബോട്ട് മുങ്ങി എട്ടുമരണം

ഹോയ്മ: ഫുട്‌ബോള്‍ ടീമുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി എട്ടുപേര്‍ മരിച്ചു. ഉഗാണ്ടയിലെ ഹോയ്മയിലാണ് സംഭവം. ഇടിമിന്നലിനെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്നും ബോട്ടിലുള്ളവരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉഗാണ്ടയിലെ ഹോയ്മയിലെ ലേക്ക് ആല്‍ബര്‍ട്ടിലാണ് അപകടമുണ്ടായത്. ബോട്ടില്‍ എത്രയാളുകള്‍ ഉണ്ടായിരുന്നുവെന്നതിന് കൃത്യമായ വിവരങ്ങളില്ല. മത്സ്യബന്ധന തൊഴിലാളികളും നാവികസേനയും ചേര്‍ന്ന് 30 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഹോയ്മയില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പസമയത്തിനകം തന്നെ ബോട്ട് അപകടത്തില്‍പ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

ആരാധകര്‍ക്കൊപ്പം സോക്കര്‍ മത്സരങ്ങള്‍ക്കായി ഫുട്‌ബോള്‍ ടീമുമായി പുറപ്പെട്ടതായിരുന്നു ബോട്ട്. ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കാതിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

Related Topics

Share this story