Times Kerala

തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

 
തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിൻറെ ഭാര്യ അഞ്ജു 26) ആണ് മരിച്ചത്.അപകട സമയം ഒപ്പമുണ്ടായിരുന്ന അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളിക്കടുത്ത് കന്നാലിപ്പാലത്തിൽ രാവിലെയാണ് അപകടമുണ്ടായത്.അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന മീൻ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ജുവിൻറെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.CPIM IT (2) ബ്രാഞ്ച് (ബാംഗ്ലൂർ) മുൻ അംഗവും YWC മാരുതി നഗർ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു അഞ്ജു വി ദേവ്.

Related Topics

Share this story