Nature

ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി മോഹൻലാൽ

അൻപത്തൊൻപതാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. നാൽപ്പത് വർഷത്തെ തന്‍റെ ജീവിത കഥ പുസ്തകമായി ഒരുങ്ങുന്നു. ‘മുഖരാഗം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് ഭാനുപ്രകാശാണ്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് വിശേഷം പങ്കുവച്ചിരിക്കുന്നത്. 2020 ൽ പുസ്തകം വായനക്കാരിലെത്തുമെന്നും മോഹൻലാൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

‘മുഖരാഗം’ എന്‍റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്‍റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്‍റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്.

ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്‍റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

മോഹൻലാൽ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ വർഷത്തിന്. ജിജോ പുന്നൂസിനൊപ്പം ചേർന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാർ, ബിഗ് ബ്രദർ തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങൾ.

You might also like

Comments are closed.