Times Kerala

സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

 
സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തില്‍ വിധി പറഞ്ഞിട്ടുള്ളതാന്നെും വീണ്ടും രണ്ടംഗ ബെഞ്ചിലേക്ക് ഹര്‍ജിയുമായി വരുന്നത് എന്തിനെന്നു ചോദിച്ചുമാണ് ഹര്‍ജി തള്ളിയത്.

ചീഫ് ജസ്റ്റീസിന്റെ ഉത്തരവിനെ മറികടക്കാന്‍ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം ഹര്‍ജികള്‍ ശല്യമാണെന്നും തുടര്‍ച്ചയായി ഇത്തരം ഹര്‍ജികളുമായി എത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

ടെക്4ഓള്‍ എന്ന സാങ്കേതിക വിദഗ്ധരുടെ സംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്. ഇവിഎമ്മുകള്‍ മാറ്റി ഒപ്റ്റിക്കല്‍ ബാലറ്റ് സ്‌കാന്‍ മെഷീനുകള്‍ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

Related Topics

Share this story