Times Kerala

ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി..!

 
ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി..!

ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി.വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.

ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്.

Related Topics

Share this story