Times Kerala

കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി

 
കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി

കണ്ണൂർ പെരിങ്ങോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു പ്രതിയെക്കൂടി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കാങ്കോൽ പാപ്പരട്ടിയിലെ പ്രശോഭിനെയാണ്അറസ്റ്റ് ചെയ്തത്. കേസിൽ ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്. മാനസിക സമ്മർദത്താൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി പൊലീസ് മഹിളാമന്ദിരത്തിലാക്കി. ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായ കാര്യം പറഞ്ഞത്. ചൈൽഡ് ലൈനിലും വിവരമറിയിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രധാനപ്രതി കെ രജീഷ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സുവർണ്ണൻ, വിനീഷ്, ദിലീപ്, പ്രജിത്ത് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. തുടർന്നു നടത്തിയ അന്വേഷണത്തിൽ പടിഞ്ഞാറെ വീട്ടിൽ പ്രശോഭിനെ ഇന്ന് അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ ലോഡ്ജിൽ അടക്കം കൊണ്ടുപോയി. പെൺകുട്ടിയെ പ്രശോഭ് പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Topics

Share this story