Times Kerala

അമിത ലൈംഗികാസക്തിയുള്ള പുരുഷന് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയും

 
അമിത ലൈംഗികാസക്തിയുള്ള പുരുഷന് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയും

അമിത ലൈംഗികാസക്തിയുള്ള പുരുഷന്മാര്‍ക്ക് ഹൃദയസ്തംഭന സാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങള്‍. അമേരിക്കയിലെ സീഡര്‍സ് സിനായ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഗവേഷണത്തലാണ് ഇങ്ങനെയൊരു കണ്ടെത്തല്‍.

പുരുഷന്മാരിലെ ലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്‌റ്റെറോണ്‍ കൂടുതലുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കുറവായിരിക്കുമെന്നാണ് കണ്ടെത്തല്‍. ഹൃദയസ്തംഭനമുണ്ടായിട്ടുള്ള 149 പേരുടെ രക്തവും, ഹൃദയധമനിയുമായി ബന്ധപ്പെട്ട് അസുഖമുള്ള 149 പേരുടെ രക്തവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്.

അതേസമയം സ്ത്രീകളില്‍ ലൈംഗിക ഹോര്‍മോണ്‍ ആയ ഇസ്ട്രജന്റെ അളവ് കുറയുന്നതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു. കുറഞ്ഞ ഈസ്ട്രജന്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ഹൃദയസ്തംഭനത്തില്‍ നിന്നും അകറ്റുമെന്ന് പ്രധാന ഗവേഷകനായ സുമീത്ത് ചുഗ് പറഞ്ഞു. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ആളുകളാണ് ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ലോകമെമ്പാടും മരണമടയുന്നത്.

Related Topics

Share this story