Times Kerala

ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

 
ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ബാംഗ്ലൂർ ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 12 മണിക്കൂറാണ് ബിനീഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്തത്. രാവിലെ 8.30 ഓടെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിച്ചത്. തുടര്‍ന്ന് 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. പ്രധാനമായും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉണ്ടായത്.എന്നാൽ ബിനീഷ് കോടിയേരിയെ കാണാൻ എത്തിയ ബിനോയ് കോടിയേരിയെയും രണ്ടു അഭിഭാഷകർക്കും ഇ ഡി സന്ദർശനാനുമതി നൽകിയില്ല .

 

Related Topics

Share this story