Times Kerala

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

 
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

 

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടി. ബെന്‍ സ്‌റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്റെ വിജയം.

രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്റ്റോക്‌സിനെ മടക്കി ക്രിസ് ജോര്‍ദാന്‍ കളി പഞ്ചാബിന് അനുകൂലമാക്കി.

Related Topics

Share this story