Times Kerala

ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല:പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പഞ്ചാബ് പോലീസ്

 
ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല:പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പഞ്ചാബ് പോലീസ്

ഹോഷിയാര്‍പുരില്‍ ആറ് വയസുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പഞ്ചാബ് പോലീസ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് അതിവേഗം നടപടികള്‍ സ്വീകരിച്ചതെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച പഞ്ചാബ് സര്‍ക്കാര്‍ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കേസില്‍ പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒന്‍പത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിയാണ് പഞ്ചാബ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

Related Topics

Share this story