Nature

വ്യ​ക്തി വി​വ​ര സം​ര​ക്ഷ​ണം; റി​ല​യ​ൻ​സും എ​യ​ർ​ടെ​ല്ലും വി​ശ​ദീ​ക​ര​ണം ന​ൽ​കാൻ നിർദ്ദേശിച്ച് ജെ​പി​സി

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി വി​വ​ര സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളാ​യ റി​ല​യ​ൻ​സ് ജി​യോ​യോ​ടും ഭാ​ര​തി എ​യ​ർ​ടെ​ല്ലി​നോടും സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ (ജെ​പി​സി) നി​ർ​ദേ​ശം. വ്യ​ക്തി വി​വ​ര സം​ര​ക്ഷ​ണ ബി​ല്ല് പ​രി​ശോ​ധി​ക്കു​ന്ന ബി​ജെ​പി എം​പി മീ​നാ​ക്ഷി ലേ​ഖി അ​ധ്യ​ക്ഷ​യാ​യ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ലാ​ണ് അ​ടു​ത്ത ആ​ഴ്ച ഇ​വ​ർ വിശദീകരണം നൽകേണ്ടത്.

കൂടാതെ, ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ളാ​യ യൂ​ബ​റി​നോ​ടും ഓ​ല​യോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ന​വം​ബ​ർ നാ​ലി​ന് റി​ല​യ​ൻ​സ് ജി​യോ​യോ​ടും അ​ഞ്ചാം തി​യ​തി എ​യ​ർ​ടെ​ല്ലി​നോ​ടും ആ​റി​ന് ട്രൂ ​കോ​ള​റി​നോ​ടും ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണമെന്നാണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ൽ നി​ന്നു​ള്ള നി​ക്ഷേ​പം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് മു​ന്നി​ൽ പേ​ടി​എം, ഗൂ​ഗി​ൾ അ​ധി​കൃ​ത​രും ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​യി​രു​ന്നു. ചൈ​നീ​സ് ക​ന്പ​നി​യാ​യ അ​ലി​ബാ​ബ ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ക​രി​ൽ ഒ​രാ​ളെ​ന്ന് പേ​ടി​എം സ​മി​തി​ക്കു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, പേ​ടി​എ​മ്മി​ന്‍റെ ന​ട​ത്തി​പ്പി​ൽ ആ​ലി​ബാ​ബ​യ്ക്ക് അ​ധി​കാ​ര​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​ല്ലെ​ന്നാ​യി​രു​ന്നു പേ​ടി​എ​മ്മി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ചൈ​ന​യി​ൽ നി​ന്ന് ത​ങ്ങ​ൾ പ​ണ്ടേ പു​റ​ത്തു ക​ട​ന്നുവെ​ന്നാ​ണ് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഗൂ​ഗി​ളി​നോ​ടും പേ​ടി​എ​മ്മി​നോ​ടും രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വ​ര സം​ര​ക്ഷ​ണം, സ്വ​കാ​ര്യ​ത, നി​കു​തി, പ്ര​വ​ർ​ത്ത​ന ഘ​ട​ന എ​ന്നി​വ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.