Nature

മാസ്കില്ല :ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ

 

സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്, കോട്ടയം നാല്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ 14, തൃശ്ശൂര്‍ സിറ്റി രണ്ട്, പാലക്കാട് മൂന്ന്, മലപ്പുറം രണ്ട്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് നാല്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

 

തിരുവനന്തപുരം റൂറല്‍ 12, കോട്ടയം അഞ്ച്, ഇടുക്കി ഏഴ്, തൃശ്ശൂര്‍ സിറ്റി 15, പാലക്കാട് 10, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1462 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 573 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.