Times Kerala

ക്യാപ്റ്റനാകാൻ നെയ്മർ യോഗ്യനല്ല; വിമർശനവുമായി മുൻ താരം

 
ക്യാപ്റ്റനാകാൻ നെയ്മർ യോഗ്യനല്ല; വിമർശനവുമായി മുൻ താരം

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ സൂപ്പർ താരം നെയ്മർക്കെതിരെ വിമർശനവുമായി മുൻ താരം എഡ്‌മിൽസൺ. ക്യാപ്റ്റനായി ശോഭിക്കാൻ നെയ്മർക്ക് സാധിക്കില്ലെന്നും അദ്ദേഹത്തെ ഈസ്ഥാനത്ത് നിന്നും മാറ്റണമെന്നുമാണ് എഡ്‌മിൽസൺ അഭിപ്രായപ്പെടുന്നത്. ടീമിനെ നയിക്കാനുള്ള ശേഷി താരത്തിന് ആയിട്ടില്ലെന്നും എന്നാൽ ഇതിനു യോജിക്കുന്ന ഒട്ടേറെ താരങ്ങൾ ബ്രസിൽ ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story