Nature

‘ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ’;ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

മലയാളത്തിന്റെ താരാരാജാവ് മോഹന്‍ലാലിന്റെ 59 ാം ജന്മദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ താരരാജാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇപ്പോഴിതാ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങിനിടെ എടുത്ത ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നത്.

‘ലൂസിഫറിന് നന്ദി, സ്റ്റീഫന് നന്ദി, അബ്രാം ഖുറേഷിക്ക് നന്ദി, നിങ്ങള്‍ നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. ഹാപ്പി ബെര്‍ത്ത് ഡേ ചേട്ടാ!’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

You might also like

Comments are closed.