Nature

ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം; 4 പേര്‍ അറസ്റ്റില്‍

കൊച്ചി : ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ കൊലപാതത്തില്‍ ബന്ധുവും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് നിലവിലുള്ളത് .

പൊന്‍കുന്നം സ്വദേശിയും കൊല്ലപ്പെട്ട ദിവാകരന്‍ നായരുടെ ബന്ധുവുമായ അനില്‍കുമാര്‍, രാജേഷ്, അകലക്കുന്നു സ്വദേശി സജീവ്, കൊല്ലം സ്വദേശിനി ഷാനിബ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെത്തിയ ദിവാകരന്‍ നായരെ പിന്തുടര്‍ന്ന വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതിന് സഹായമായത് . വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അനൂപിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.