Nature

സൗദിയില്‍ 398 പേര്‍ക്ക്​​ കോവിഡ്;404 പേര്‍ രോഗമുക്തരായി

ജിദ്ദ : സൗദിയില്‍ 398 പേര്‍ക്ക്​​ കോവിഡ് സ്ഥിരീകരിച്ചു .404 പേര്‍ രോഗമുക്തരായി . രാജ്യത്ത് ആകെ 333,409 പേര്‍ രോഗമുക്തി നേടി . 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ റിയാദിലാണ്,

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു . രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8088 പേരാണ്​. അതില്‍ 766 പേരുടെ നില ഗുരുതരമാണ്​. നീണ്ട കാലത്തിന്​ ശേഷം റിയാദില്‍ പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.