Nature

തുര്‍ക്കിയും ഗ്രീസിലും ഭൂകമ്പം;കെട്ടിടങ്ങള്‍ തകര്‍ന്നു

അങ്കാറ: തുര്‍ക്കിയിലും ഗ്രീസിലും ചലനം . തുര്‍ക്കിയുടെ തീരനഗരമായ ഇസാമിറിലാണ്​ ഭൂചലനമുണ്ടായത് ​. ആറോളം കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നുവെന്നാണ്​ റിപ്പോര്‍ട്ട് ​. എന്നാല്‍, ഭൂചലനത്തില്‍ ആര്‍ക്കും ജീവന്‍ നഷ്​ടമായിട്ടില്ലെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇസാമിര്‍ തീരത്ത്​ നിന്ന്​ 17 കിലോ മീറ്റര്‍ അകലെ 16 കിലോ മീറ്റര്‍ ആഴത്തിലാണ്​ ഭൂകമ്ബത്തി​െന്‍റ പ്ര​ഭവ കേന്ദ്രമെന്ന്​ യു.എസ്​ അറിയിച്ചു. എന്നാല്‍ തുര്‍ക്കിയില്‍ നിന്ന് 33.5 ​ കിലോ മീറ്റര്‍ അകലെ 10 കിലോ മീറ്റര്‍ ആഴത്തിലാണ്​ ഭൂകമ്ബത്തി​െന്‍റ പ്രഭവ കേന്ദ്രമെന്ന്​ തുര്‍ക്കിയും വ്യക്​തമാക്കിയിട്ടുണ്ട്​. ഗ്രീസി​െന്‍റ ഭാഗമായ സാമോസ്​ ദ്വീപിലും ഭുചലനം അനുഭവപ്പെട്ടു .  45,000ത്തോളം ജനം വസിക്കുന്ന ദ്വീപാണ്​ സാമോസ്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.