Nature

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു . കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് പിസി ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു .

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു . കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്ബത്തികസ്ഥിതി തകര്‍ക്കുമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.