Times Kerala

കുളിക്കടവില്‍ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

 
കുളിക്കടവില്‍ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

വെണ്‍മണി: കുളിക്കടവില്‍ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍ . വെണ്‍മണി സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. സിജിറാമിനെ ആണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. ദമ്ബതിമാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി .

കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. പുലക്കടവിന് സമീപം അച്ചന്‍കോവില്‍ ആറ്റിലെ കുളിക്കടവില്‍ യുവതിയും ഭര്‍ത്താവും കുളിക്കാനെത്തിയപ്പോള്‍ പോലീസുകാരനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു . തുടര്‍ന്ന് ഇരുവരെയും ഇയാള്‍ ആക്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. പരാതി ഒത്തു തീര്‍പ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു.

Related Topics

Share this story