Times Kerala

നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി വ്യാപാരി ധര്‍ണ നടത്തും

 
നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി വ്യാപാരി ധര്‍ണ നടത്തും

തിരുവനന്തപുരം: നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി വ്യാപാരി ധര്‍ണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി 10 ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും.

ജി.എസ്.ടിയിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവയ്ക്കുക, കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പുതുക്കിയ വാടക-കുടിയാന്‍ നിയമം ഉടന്‍ നടപ്പാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ് നിര്‍ത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ച നോട്ടീസ് നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Related Topics

Share this story