Times Kerala

കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് മര്‍ദനമേറ്റതായി പരാതി

 
കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് മര്‍ദനമേറ്റതായി പരാതി

കോട്ടയം: കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് മര്‍ദനമേറ്റതായി ആരോപണം. സംഭവത്തില്‍ മുന്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ മേല്‍ശാന്തി പരാതി നല്‍കി. എന്നാല്‍ മേല്‍ശാന്തി തനിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് വീട്ടമ്മ രംഗത്ത് എത്തിയത് വിവാദമായി.

ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും പൂണൂല്‍ വലിച്ചുപൊട്ടിച്ച് വസ്ത്രാക്ഷേപം ചെയ്‌തെന്നുമാണ് മേല്‍ശാന്തി എം.എന്‍.ശ്രീനിവാസന്‍ നമ്പൂതിരിയും, ദേവസ്വം ബോര്‍ഡ് അധികൃതരും പൊലീസിനു നല്‍കിയ പരാതി. മുന്‍ സെക്രട്ടറി ഡി.സാബു, മുന്‍കമ്മിറ്റിയംഗം പി.ആര്‍.പ്രകാശ് എന്നിവര്‍ക്കെതിരെയാണ് പരാതി. ക്ഷേത്രത്തിലേക്ക് പുറത്തു നിന്നു എണ്ണ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story